Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25 Years

America

മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ സംഭവം: യു​വാ​വി​ന് 25 വ​ർ​ഷം ത​ട​വ്

ഫ്ലോ​റി​ഡ: മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ കാ​റോ​ടി​ച്ച് യു​വ​തി​യു​ടെ ദാ​രു​ണാന്ത്യ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​ന് 25 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

2024 ന​വം​ബ​റി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ 37 വ​യ​സു​കാ​രി​യാ​യ സാ​റ ഡാ​നി​യേ​ൽ ഹോം​സ് മരണപ്പെ​ട്ട കേ​സി​ലാ​ണ് സി​സാ​ർ ന​വ​രേ​ത്തെ (27) എ​ന്ന​യാ​ൾ​ക്ക് കോ​ട​തി ശി​ക്ഷ ന​ൽ​കി​യ​ത്.

മ​ണി​ക്കൂ​റി​ൽ 115 മൈ​ൽ (ഏ​ക​ദേ​ശം 185 കി.​മീ) വേ​ഗ​ത​യി​ലാ​ണ് ന​വ​രേ​ത്തെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ന​വ​രേ​ത്തെ​യു​ടെ കാ​ർ സാ​റ​യും കാ​മു​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന എ​സ്‌​യു​വി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഘാ​ത​ത്തി​ൽ എ​സ്‌​യു​വി ര​ണ്ടാ​യി പി​ള​ർ​ന്നു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന സാ​റ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഡ്രൈ​വ​ർ ആ​യി​രു​ന്ന കാ​മു​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​സ​മ​യ​ത്ത് പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സാ​റ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് ന​വ​രേ​ത്തെ​യു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ 25 വ​ർ​ഷ​ത്തെ ത​ട​വി​നാ​യി ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up